വൈക്കം: പ്രളയക്കെടുതി നേരിട്ട കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായത്തിന്റെ മുഴുവൻ തുകയും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ധനസഹായ തുക 25,000 ആയി വർദ്ധിപ്പിക്കുകയും വീടുകൾക്ക് അനുവദിച്ച 4 ലക്ഷമെന്നത് ആറ് ലക്ഷമായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം വനിതാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ ജെയിംസ് കടവൻ, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനൂപ്, സിറിൾ ജോസഫ്, ഷീല ബിജുമോൻ, ഷൈല അംബുജാക്ഷൻ, വസുമതി, സിന്ധു മധു, യമുന എന്നിവർ പ്രസംഗിച്ചു.