പാലാ : ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിൽ വിനായകചുതർത്ഥി മഹോത്സവവവും ഉണ്ണിയൂട്ടും ഇന്ന് നടക്കും. പുലർച്ചെ 6 ന് മേൽശാന്തി മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ഇതിന് മുന്നോടിയായി അഷ്ടാഭിഷേകവുമുണ്ട്. 7 മുതൽ പഞ്ചരത്‌ന കീർത്തനാലാപനവും സംഗീതാരാധനയും. 10.30 മുതൽ പ്രസാദ വിതരണം. 11 ന് ഉണ്ണിയൂട്ട്. തുടർന്ന് മഹാപ്രസാദഊട്ടുമുണ്ടെന്ന് ഭാരവാഹികളായ വിനീഷ് കെ.ആർ., മനേഷ് ചന്ദ്രൻ, പി.ബി. ഹരികൃഷ്ണൻ, പങ്കജാക്ഷൻ എന്നിവർ അറിയിച്ചു.