തലനാട് : എസ്.എൻ.ഡി.പി യോഗം 853 -ാം നമ്പർ തലനാട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷം 13 ന് നടക്കും. ഗണപതിഹവനം, സമൂഹപ്രാർത്ഥന, ഗുരുപൂജ വഴിപാടുകൾ, ഘോഷയാത്ര, ജയന്തിസമ്മേളനം, സമൂഹസദ്യ, ദീപാരാധന, ഭജന എന്നിവയുണ്ട്. 13 ന് രാവിലെ 5 ന് നിർമ്മാല്യദർശനം, 5.30 ന് ഗണപതിഹോമം, 7 ന് വിശേഷാൽ പൂജ, ഗുരുപൂജ, മറ്റ് വഴിപാടുകൾ തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം. 9 ന് ശാഖാ പ്രസിഡന്റ് അഡ്വ.പി.എസ് സുനിൽ പതാക ഉയർത്തും, തുടർന്ന് കലശം, 9.15 ന് ക്ഷേത്രസന്നിധിയിൽ നിന്നു ഘോഷയാത്ര. തുടർന്ന് ജയന്തിദിന സമ്മേളനം, എസ്.എസ്.എൽ.സി അവാർഡ്ദാനം, സമൂഹ പ്രാർത്ഥന, സമൂഹസദ്യ. വൈകിട്ട് ദീപാരാധന, ഭജന, വഴിപാട് എന്നിവ നടക്കും.