കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ ആറു മുതൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ നടക്കും. പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം. 5.30ന് 10008 നാളികേരത്തിന്റെ മഹാഗണപതിഹോമം ആരംഭം, ആറിന് നാദസ്വരക്കച്ചേരി ആറന്മുള ശ്രീകുമാർ അവതരിപ്പിക്കും. എട്ടിന് വിശേഷാൽ നവകം പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ. 8.30ന് എൽ.സുബ്രഹ്മണ്യത്തിന്റെയും, കവിതാ കൃഷ്ണമൂർത്തിയുടെയും സംഗീത സദസ്. 10.30ന് മഹാഗണപതിഹോമവും, ദർശനവും. രാവിലെ 11ന് പതിനാറ് ഗജവീരൻമാർ പങ്കെടുക്കുന്ന ഗജപൂജ.
തിരുവമ്പാടി കുട്ടിശങ്കരൻ, ഭാരത് വിനോദ്, കാഞ്ഞിരക്കാട് ശേഖരൻ, പാറന്നൂർ നന്ദൻ, ഉട്ടോളി മഹാദേവൻ, ചൈത്രം അച്ചു, നെല്ല്യക്കാട്ട് മഹാദേവൻ, മുണ്ടയ്ക്കൽ ശിവനന്ദൻ, വലിയവീട്ടിൽ ഗണപതി, മുള്ളത്ത് ഗണപതി, ഓമല്ലൂർ ഗോവിന്ദൻകുട്ടി, ചിറയ്ക്കാട്ട് അയ്യപ്പൻ, മാറാടി ശ്രീ അയ്യപ്പൻ, മുതുകുളം ഹരിഗോവിന്ദൻ എന്നീ ഗജവീരൻമാർ പങ്കെടുക്കും. തുടർന്ന് കാഴ്ചശ്രീബലി. തുടർന്ന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടക്കും. 2.30ന് നാദസ്വരക്കച്ചേരി. വൈകിട്ട് 5.30ന് കാഴ്ചശ്രീബലിയും പാമേക്കാവ് ദേവസ്വത്തിന്റെ വലിയ വിളക്കും നടക്കും. തുടർന്ന് വലിയ വിളക്കും, പള്ളിവേട്ടയും നടക്കും.