വൈക്കം: എസ്.എൻ.ഡി. പി യോഗം 1184 ാം നമ്പർ ടൗൺ നോർത്ത് ശാഖയുടെ മെറിറ്റ് അവാർഡ് ഈവനിംഗും കുടുംബസംഗമവും തലയോലപ്പറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ 70 വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. നടൻ ജയൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി കെ. ഡി. ഉണ്ണി, ബിജു . വി. കണ്ണേഴൻ, പി. വി. വിവേക്, പി. ആർ. ബിജി, ജ്യോതി, സൗധാമിനി, എം. വി. പ്രദീപ് കുമാർ, ബിജിനി പ്രകാശ്, ടി. ശ്രീനി, ഷാജി പറത്തറ, കെ. പി. അശോകൻ, നീലാമ്പരൻ വെണ്ണായപ്പള്ളി എന്നിവർ പ്രസംഗിച്ചു.