കോട്ടയം : കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അഡ്വ. ജോസ് ടോം പുലിക്കുന്നേൽ. 1969 ൽ 8 -ാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എസ്.സിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി. അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയൻ ചെയർമാൻ, പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. കാലടി ശ്രീശങ്കര കോളേജിൽ നിന്നും എ.കോം പാസായ ജോസ് ടോം തിരുവനന്തപുരം ലാ കോളേജിൽ നിയമപഠനം പൂർത്തിയാക്കി. 1991 ൽ കോട്ടയം ജില്ലാ കൗൺസിലിൽ പാലാ ഡിവിഷനെ പ്രതിനിധീകരിച്ച് അംഗമായി. എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായിരുന്നു. മീനച്ചിൽ ഗ്രാമപഞ്ചായത്തംഗം, മീനച്ചിൽ സർവീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.