കോട്ടയം: പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ വച്ചു നടന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ ശാസ്ത്രമേള - പ്രജ്ഞാൻ 2019 ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലളിതാംബിക കുഞ്ഞമ്മ ഉദ്ഘാടനം ചെയ്‌തു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി കെ. ടി. ഉണ്ണികൃഷ്ണൻ, അരവിന്ദ വിദ്യാമന്ദിരം പ്രിൻസിപ്പൽ കവിത ആർ. സി എന്നിവർ പ്രസംഗിച്ചു. 20 വിദ്യാലയങ്ങളിൽ നിന്നായി 1000ൽ പരം കുട്ടികൾ എൽ. പി., യു. പി., ഹൈസ്‌കൂൾ വിഭാഗങ്ങളിൽ 80 ഇനങ്ങളിൽ പങ്കെടുത്തു. മത്സരത്തിൽ യു. പി., ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും എൽ. പി. വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി 464 പോയിന്റുമായി അരവിന്ദ വിദ്യാമന്ദിരം ഓവറോൾ ചാമ്പ്യന്മാരായി. സരസ്വതി വിദ്യാമന്ദിർ, കാരിക്കോട് 373 പോയിന്റോടെ രണ്ടാം സ്ഥാനവും 291 പോയിന്റുമായി ഗായത്രി സെൻട്രൽ സ്‌കൂൾ, പുലിയന്നൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ജില്ലാ അക്കാദമിക് പ്രമുഖ് സുശീല ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. ടി. ഉണ്ണികൃഷ്ണൻ അരവിന്ദ വിദ്യാമന്ദിരം പ്രിൻസിപ്പൽ കവിത ആർ. സി. എന്നിവർ പ്രസംഗിച്ചു.