കോട്ടയം: കേരള കൗമുദി ഫ്ളാഷും കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസ് പാമ്പാടി യൂണിറ്റും സംയു‌ക്‌തമായി നടത്തുന്ന ഫയർ സേഫ്‌റ്റി ബോധവത്കരണ ക്ലാസ് കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് ഉദ്ഘാടനം ചെയ്യും. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം പ്രിൻസിപ്പൽ ആർ.സി കവിത അദ്ധ്യക്ഷത വഹിക്കും. പാമ്പാടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ കെ.കലേഷ്‌കുമാർ ക്ലാസ് നയിക്കും. അസി.സ്റ്റേഷൻ ഓഫിസർ സോജൻ മാത്യു, ഫയർമാന്മാരായ എം.ജെ വിഷ്‌ണു, ഹനീഷ് ലാൽ എന്നിവർ പ്രസംഗിക്കും.