വൈക്കം : വൈക്കം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ദി പിള്ളൈ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പിന്റെ വിതരണം പ്രൊഫ: സി.ആർ.വിനോദ് നിർവ്വഹിച്ചു.
വടക്കേനട ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വി.പി.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.കെ.കൃഷ്ണൻ നമ്പൂതിരി, സിൽവി തോമസ്, ചന്ദ്രൻ, സുനിമോൾ, ഡോ:ജി.മധു എന്നിവർ പ്രസംഗിച്ചു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ടി.പി.ബി പണിക്കർ സ്വാഗതവും ജി.പൊന്നപ്പൻ കാലാക്കൽ നന്ദിയും പറഞ്ഞു.