വൈക്കം : സത്യഗ്രഹ സ്മാരക ആശ്രമം ഹയർസെക്കൻഡറി സ്‌കൂളിൽ ഓണാഘോഷ പരിപാടികളും ഓണസദ്യയും നടത്തി. വിദ്യാർത്ഥികൾ തീർത്ത ഓണപ്പൂക്കളം ആകർഷകമായി.
ഓണാഘോഷ പരിപാടി ജില്ലാ പൊലീസ് മേധാവി പി. എസ്. സാബു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ എസ്. പ്രദീപ്, യൂണിയൻ സെക്രട്ടറി എം.പി.സെൻ, പി. ടി.എ. പ്രസിഡന്റ് പി.പി.സന്തോഷ്, പ്രിൻസിപ്പൽമാരായ കെ.വി.പ്രദീപ് കുമാർ, ഷാജി ടി.കുരുവിള, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ്, എ.ജ്യോതി, വൈ.ബിന്ദു, പ്രിയാഭാസ്‌ക്കർ, ബാബുരാജ്, ശ്രീരഞ്ജൻ, മിനി വി.അപ്പുക്കുട്ടൻ, വി.എസ്.മിനി, അമ്പിളി പ്രതാപ്, സി.സുരേഷ്‌കുമാർ, ടി.ശ്രീനി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി. 2700 പേർ ഓണ സദ്യയിൽ പങ്കെടുത്തു.