പാലാ : വിഘ്‌നേശ്വര സ്മരണയിൽ ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ആഘോഷിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹോമം, നാളികേരം ഉടയ്ക്കൽ, ഉണ്ണിയൂട്ട്, കലാപരിപാടികൾ എന്നിവയും നടന്നു.
ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിൽ, കല്ലമ്പള്ളി ഇല്ലം ദാമോദരൻക്ഷേത്രം നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉണ്ണിയൂട്ട്, ശ്രീ വിനായക സ്‌കൂൾ ഒഫ് ആർട്‌സിലെ കലാകാരന്മാർ പങ്കെടുത്ത പഞ്ചരത്‌ന കീർത്തനാലാപം, സംഗീതസദസ്, പ്രസാദമൂട്ട് എന്നിവ നടന്നു.
കിടങ്ങൂർ മഹാഗണപതി ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, പാലാ ആൽത്തറ ഗണപതി ക്ഷേത്രം,പുലിയന്നൂർ മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീേ ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം, വെള്ളാപ്പാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം, പൂവരണി മഹാദേവ ക്ഷേത്രം, അന്തീനാട് മഹാദേവ ക്ഷേത്രം, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വിനായക ചതുർത്ഥി ആഘോഷിച്ചു.