പാലാ : യു.ഡി.എഫ് രാമപുരം മണ്ഡലം കൺവെൻഷൻ വൈകിട്ട് 6.30ന് രാമപുരം ടൗൺ മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. കെ.പി.സി.സി സെക്രട്ടറി ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. എലിക്കുളം മണ്ഡലം കൺവെൻഷൻ ഇളങ്ങുളം എസ്.എൻ.ഡി.പി ഹാളിൽ ചേരും. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊഴുവനാൽ മണ്ഡലം കൺവെൻഷൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് 5 ന് നടക്കും. ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ പഞ്ചായത്ത് കൺവെൻഷൻ വൈകിട്ട് 5.30ന് ഭരണങ്ങാനം ഓശാന മൗണ്ടിൽ നടക്കും. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.