കുറവിലങ്ങാട് : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച നല്ല ഒന്നാന്തരം കാത്തിരിപ്പുകേന്ദ്രം. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം ! ബസ് സ്റ്റോ
പ്പ് 150 മീറ്റർ മാറി അപ്പുറത്താണ്. ബസ് നിറുത്തുന്നിടത്തല്ലേ യാത്രക്കാർക്ക് നിൽക്കാൻ പറ്റൂ. ഫലത്തിൽ കാടുകയറി നശിക്കാനാണ് ഈ കാത്തിരിപ്പുകേന്ദ്രത്തിന്റെ വിധി. എം.സി റോഡിലെ തിരക്കേറിയ ജംഗ്ഷനായ മോനിപ്പള്ളിയിൽ മഴയും വെയിലുമേറ്റാണ് യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നത്. കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് പുനഃക്രമീകരിക്കണമെന്നത് ഏറെനാളായുള്ള ആവശ്യമാണ്. കാത്തിരിപ്പുകേന്ദ്രത്തിന് സമീപമായി സ്റ്റോപ്പ് മാറ്റണമെന്നാണ് ആവശ്യം. റോഡ് പുനർനവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പിയാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.
നാശത്തിന്റെ വക്കിൽ
തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം
സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നു
ആവശ്യത്തിന് വെളിച്ചമില്ല
ഭീതിയോടെ യാത്രക്കാർ
ദുരിതം ഇവിടെ മാത്രമല്ല
വെമ്പള്ളി,കോഴാ,കുര്യനാട് എന്നിവിടങ്ങളിൽ ഒരു വശത്ത് മാത്രമാണ് കാത്തിരുപ്പ് കേന്ദ്രമുള്ളത്. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് എതിർവശത്ത് എം.സി റോഡിൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്കായി കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതും യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്.
"റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിനടുത്തായി സ്റ്റോപ്പ് ക്രമീകരിക്കണം. നിലവിൽ മഴയും വെയിലും കൊണ്ടാണ് ബസ് കാത്ത് നിൽക്കുന്നത്. അല്ലെങ്കിൽ കടത്തിണ്ണകളാണ് ആശ്രയം
രാജൻ കപ്പിലാംകൂട്ടം, പോസ്റ്റ്മാൻ