കോട്ടയം: വിദ്യാഭ്യാസം അന്തസിനെപ്പറ്റിയുള്ള ബോധം നൽകുമെന്ന് ആംഗ്‌ളിക്കൻ സഭാ പരമാദ്ധ്യക്ഷൻ കാന്റർബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. സി.എം.എസ് കോളേജ് ദ്വിശതാബ്‌ദി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എസ്‌.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് ഐസക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ദ്വിശതാബ്ദി സുവനീർ ജസ്റ്റിസ് കെ ടി തോമസ് മഹാത്മാഗാന്ധി സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദ കുമാറിന് നൽകി പ്രകാശനം ചെയ്‌തു. സി.എം.എസിന്റെ ഇരുനൂറ് വർഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി സംവിധായകൻ ജോഷി മാത്യു നഗരസഭ ചെയർപേഴ്‌സൺ ഡോ. പി.ആർ സോനയ്ക്ക് കൈമാറി പ്രകാശനം ചെയ്‌തു. എൻ.എസ്.എസ് യൂണിറ്റ് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കൈമാറി. കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്നു റവ ഫിലിപ്പ് ലീക്ക് മഹാത്മാ ഗാന്ധി അയച്ച കത്ത് ആലേഖനം ചെയ്‌ത ഫലകം കോളേജ് ബർസാർ റവ.ജേക്കബ് ജോർജ്ജ് ആർച്ച് ബിഷപ്പിന് കൈമാറി.
കാവാലം നാരായണപ്പണിക്കർ രചിച്ച ദ്വിശതാബ്ദി ഗാനാലാപനവും ജോബ് കുര്യൻ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. വൈസ് പ്രിൻസിപ്പൽ ഡോ.മിനി ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എസ്‌.ഐ മദ്ധ്യകേരള മഹായിടവക വൈദീക സെക്രട്ടറി റവ.ജോൺ ഐസക്, ആത്മായ സെക്രട്ടറി ഡോ സൈമൺ ജോൺ, ട്രഷറാർ റവ. തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ്പ്, സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ റോയ് സാം ഡാനിയേൽ, ആഘോഷകമ്മിറ്റി ചെയർമാൻ പ്രൊഫ.സി.എ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.