kob-varkey

പൂഞ്ഞാർ :സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെ.പി.സി.സി മെമ്പറുമായ ടി.ടി. വർക്കി തറപ്പേൽ ( 91) നിര്യാതനായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ അംഗമാണ്. അടിവാരം സെന്റ് മേരീസ് എൽ പി സ്‌കൂളിലും പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലും അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ അന്നമ്മ വാഴയിൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ അപ്പച്ചൻ അടിവാരം, ഏലമ്മ രാമപുരം, പരേതയായ വത്സമ്മ അടിവാരം, ജോയി മുണ്ടൻമുടി, ജിയോ പനക്കപ്പാലം (യുണൈറ്റഡ് ഫൈനാൻസിയേഴ്‌സ് വാഗമൺ), ജോണി അടിവാരം, സണ്ണി അടിവാരം, ആൽബർട്ട് (കെ.എസ്.ആർ.ടി.സി, തൊടുപുഴ), ഷൈനി അടിവാരം, റോയി പൂഞ്ഞാർ (മെട്രോ വുഡ് പെരിങ്ങുളം). മരുമക്കൾ: പെണ്ണമ്മ കുറ്റിക്കാട്ട്, പരേതനായ പി.ജെ.മാണി പുതിയിടത്തുകുന്നേൽ, മോളി കാക്കല്ലിൽ, ആഷ്‌ലി കാരിക്കൂട്ടത്തിൽ, റെജി മുളക്കശ്ശേരിൽ, സോഫി നെല്ലക്കൽ, ജോസ് വലിയപറമ്പിൽ, ഡെയ്‌സി കല്ലക്കുളത്ത് (എ.ഇ ഓഫീസ് കൊഴുവനാൽ). സംസ്കാരം ഇന്ന് 2ന് പൂഞ്ഞാർ സെന്റ് മേരീസ് ഫേറോന ദൈവാലയത്തിൽ.