തലയോലപ്പറമ്പ്: കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള 'ഗുരു ജയന്തി സങ്കീർത്തനയാത്ര' ആരംഭിച്ചു. 221ാം നമ്പർ അടിയംശാഖയിലെ ഗുരുദേവക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി വി.എം വിജയന്റ നേതൃത്വത്തിൽ ഗുരുദേവ വിഗ്രഹവും വഹിച്ചുകൊണ്ട് പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട്‌ ശാഖയിലെ എല്ലാ ഭവനങ്ങളിലും അഞ്ച് ദിവസങ്ങൾ കൊണ്ട് സന്ദർശനം പൂർത്തിയാക്കും. ശാഖാ പ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ രഘുവരൻ വഞ്ചിപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ അജിഷ് കുമാർ, വിഷ്ണു ആച്ചേരിൽ, മഞ്ചുസജി, ഉഷാതങ്കൻ, പ്രമീള പ്രസാദ്, പൊന്നമ്മ രവിന്ദ്രൻ, മായ മോഹനൻ, സുമചന്ദ്രൻ ,ഷൈനി ദിനേശൻ, മഹിളാമണി, കെ.ബി കുഞ്ഞുമോൻ , സുരേഷ് ബാബു, ജിനൻ ചെരുവിൽ, ബാലൻ മൈമ്പള്ളിൽ സുരേന്ദ്രൻ കാരുവള്ളിൽ, ശ്രിനിവാസൻ കാട്ടിലേടത്ത്, രാജു കുരാപ്പള്ളിൽ, പുരുഷോത്തമൻ ശാന്തി തുടങ്ങിയവർ ഗുരു ജയന്തിസങ്കീർത്തന യാത്രയ്ക്ക് നേതൃത്വം നൽകി.