അടിമാലി .ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തും വിവിധ തൊഴിലുകളിൽ നൈപുണ്യമുള്ളവരെ ഉൾപ്പെടുത്തി സഹകരണ സംഘങ്ങൾ വ്യവസായ വകുപ്പിന്റെ ആഭി മുഖ്യത്തിൽ സംഘടിപ്പിക്കുന്നു. മരപ്പണി, തെങ്ങുകയറ്റം, പെയിന്റിംഗ്, പ്ലമ്പിംഗ്, കൽപ്പണി, വെൽഡിംഗ് തുടങ്ങി ഏതു മേഖലയിൽ തൊഴിലെടുക്കുന്നവർക്കും സംഘങ്ങളിൽ അംഗമാകാം. ആദ്യഘട്ടം എന്ന നിലയിൽ ദേവികുളം താലൂക്കിലെ അടിമാലി, പള്ളിവാസൽ ,വെള്ളത്തൂവൽ, കൊനത്തടി, സൈസൻവാലി. തുടങ്ങിയ അഞ്ച് പഞ്ചായത്തുകളിൽ സംഘങ്ങൾ രൂപീകരിക്കുന്നു.
സംഘങ്ങളിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾ അടിമാലി അമ്പലപിടിയിലുള്ള ദേവികുളം താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04864223200,9495471074