പാലാ : മുത്തോലി പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ജിസ് മോൾ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. മുൻധാരണപ്രകാരം കേരള കോൺഗ്രസിലെ റൂബിജോസ് രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ജിസ്‌മോൾക്ക് 8 വോട്ടും എതിർ സ്ഥാനാർത്ഥി ബി.ജെ.പിയിലെ എൻ.മായാദേവിക്ക് 3 വോട്ടും ലഭിച്ചു. കേരള കോൺഗ്രസിലെ സന്ധ്യാ ജി. നായരും, എൽ.ഡി.എഫിന്റെ ഏക അംഗവും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഒരുവർഷം മുമ്പ് തെക്കുംമുറി 13-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനെയും, എൽ.ഡി.എഫിനെയും, ബി.ജെ.പിയെയും പരാജയപ്പെടുത്തിയാണ് ജിസ്‌മോൾ വിജയിച്ചത്. മാതാവ് ലിസിതോമസിന്റെ അപകടമരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.