fathima-rahim
ഫാത്തിമ റഹീമിന്

അടിമാലി. തൊടുപുഴ തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപികയും ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മുൻ പ്രിൻസിപ്പാളുമായ ഫാത്തിമ റഹീമിന് സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപക അവാർഡ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ തൃശൂർ മേഖലയുടെ കീഴിലെ ഇടുക്കി ,തൃശ്ശൂർ ജില്ലകളിലെ ഏറ്റവും മികച്ച അദ്ധ്യാപികയക്കുള്ള അവാർഡ് ആണ് ലഭിച്ചത്.
അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിനെ എറണാകുളം ജില്ലയിലെ എറ്റവും മികച്ച സ്‌കൂൾ ആക്കി മാറ്റുന്നതിന് നേതൃത്വം നൽകി. ഏറ്റവും മികച്ച പ്രിൻസിപ്പാൾ അവാർഡ് ,ഏറ്റവും മികച്ച എൻ.എസ്.എസ്. യൂണിറ്റ്, മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഈ മാതൃകാ ടീച്ചറിനെ തേടി എത്തിയിട്ടുണ്ട്. പെരുമ്പാവുരിലെ പ്രമുഖ ഇ.എൻ.ടി ഡോക്ടർ ടി.എ റഹീമിന്റെ ഭാര്യയാണ്
മകൻ: മുഹമ്മദ് അസ്ലം (എം.ബി.ബി.എസ് വിദ്യാർത്ഥി, കോട്ടയം ഗവ.മെഡിക്കൽ കോളേജ്)
മകൾ: അജ്മിയ റഹീം (എം.ബി.ബി.എസ് വിദ്യാർത്ഥിനി, മധുരൈ മെഡിക്കൽ കോളേജ്)