പാലാ : ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷങ്ങൾക്ക് നാടൊരുങ്ങി. മീനച്ചിൽ യൂണിയന് കീഴിലെ 48 ശാഖകളിലും വിപുലമായ പരിപാടികളോടെ ജയന്തി ആഘോഷം നടക്കും. 781ാം നമ്പർ മീനച്ചിൽ ശാഖയിൽ ചതയനാളിൽ രാവിലെ 8 ന് ശാഖാ പ്രസിഡന്റ് വി.കെ. ഹരിദാസ് വലിയമറ്റത്തിൽ പതാക ഉയർത്തും. 10 ന് ദേവരാജൻ വാര്യവീട്ടിൽ നിന്നു ഘോഷയാത്ര. 12 ന് ചേരുന്ന സമ്മേളനം മുൻ ശാഖാ പ്രസിഡന്റ് പി.കെ. രാമൻ പുറക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ശോഭന ഭാസ്‌കരൻ ചതയദിന സന്ദേശം നൽകും. സിബി ഇ.സി എൻഡോവ്‌മെന്റ് വിതരണം ചെയ്യും. ലീലാ ഗോവിന്ദൻ സ്‌കോളർഷിപ്പ് വിതരണം ചെയ്യും. ഘോഷയാത്ര വിജയികൾക്കുള്ള സമ്മാനദാനം കെ.ഡി. സുകുമാരൻ നിർവഹിക്കും. ചികിത്സാ സഹായവിതരണം വി.കെ. ശിവൻ നിർവഹിക്കും. മികച്ച വിജയം നേടിയ കുട്ടികളെ എൻ. ബാബു ഇരിക്കാട്ട് ആദരിക്കും. ശാഖാ പ്രസിഡന്റ് വി.കെ.ഹരിദാസ് വലിയമറ്റത്തിൽ അദ്ധ്യക്ഷത വഹിക്കും. വി.എൻ.വിജയൻ വാഴയിൽ, സിറ്റി. പ്രകാശ്, സുനിൽ വി.എസ്, രാജേഷ് ഇ.ടി, സിന്ധു ഷാജു, വിഷ്ണുപ്രിയ തുടങ്ങിയവർ ആശംസകൾ നേരും. ചതയസദ്യയും ഗുരുപൂജയും ഉണ്ട്.
കിടങ്ങൂർ പിറയാർ 1223ാം നമ്പർ ശാഖയിൽ രാവിലെ 8 ന് ശാഖാ പ്രസിഡന്റ് കെ. ഗോപിനാഥ് കറുകശ്ശേരിൽ പതാക ഉയർത്തും. 8.30 ന് ഗുരുദേവ ഭാഗവത പാരായണം രാമകൃഷ്ണൻ ഐക്കരേട്ട്, 9.30 മുതൽ ഗുരുപൂജ, 10.30 ന് പി.കെ. രാജമ്മ ടീച്ചറിന്റെ പ്രഭാഷണം, 11.30 ന് നടക്കുന്ന ജയന്തി സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. കരുണാകരൻ ടി.കെ., പ്രൊഫ. മെൽബി ജേക്കബ്, കുമാരി ആര്യാ അരവിന്ദ്, നിർമ്മല ശശി, കെ. ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിക്കും.
3245ാം നമ്പർ ഈരാറ്റുപേട്ട ശാഖയിൽ 7 ന് രാവിലെ 9 മുതൽ ശ്രീനാരായണ കലോത്സവം നടക്കും. 13 ന് രാവിലെ 9 ന് ശാഖാ ചെയർമാൻ കെ.ആർ. മനോജ് പതാക ഉയർത്തും. 9.30 ന് രഥഘോഷയാത്ര, 11.30 ന് നടക്കുന്ന ജയന്തി സമ്മേളനം അഡ്വ. കെ.എം. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. രവീന്ദ്രൻ കൊമ്പനാൽ ജയന്തി സന്ദേശം നൽകും. ആർ. നന്ദകുമാർ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. ഗീതാ നോബിൾ സമ്മാനദാനം നിർവ്വഹിക്കും. കുഞ്ഞുമോൻ നന്ദൻ, സുമ ബാബു, സുമ വിജയൻ, രാജേഷ് എം.ആർ. ഡാനീഷ് മൂഴിയ്ക്കൽ, ആര്യ വിജയൻ, ബിജു എ.എസ്. എന്നിവർ പ്രസംഗിക്കും.
അമ്പാറ ശാഖയിൽ 13 ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാ ഗണപതിഹോമം, 8 ന് ശാഖാ പ്രസിഡന്റ് വിജയൻ പി.ജി. പതാക ഉയർത്തും. 8.15 ന് ഗുരുപൂജ, 9.30 ന് നടക്കുന്ന ജയന്തിദിന ഘോഷയാത്ര അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. 11.30 ന് ഗുരുപൂജ സമർപ്പണം, 11.45 ന് സനീഷ് ചെല്ലപ്പൻ ജയന്തിദിന സന്ദേശം നൽകും. 12.30 ന് സ്‌കോളർഷിപ്പ് വിതരണം, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6 ന് ദീപാരാധന.
വയല ശാഖയിൽ രാവിലെ 8 ന് ശാഖാ പ്രസിഡന്റ് പി.ടി.അനിൽകുമാർ പതാക ഉയർത്തും. 9.30 ന് ഗുരുദേവ കീർത്തനാലാപനം, 12.30 ന് ഗുരുപൂജ, 2 ന് വയല നെല്ലിക്കുന്ന് ജംഗ്ഷനിൽ നിന്നും ഘോഷയാത്ര, 2.30 ന് വയല ബാങ്ക് ജംഗ്ഷനിലും 3 ന് സ്‌കൂൾ ജംഗ്ഷനിലും ഘോഷയാത്രയ്ക്ക് സ്വീകരണം, 4 ന് ഘോഷയാത്ര സമാപനം. തുടർന്ന് എൻഡോവ്‌മെന്റ് വിതരണവും പായസ സദ്യയും.
കുമ്മണ്ണൂർ ശാഖയിൽ രാവിലെ 6 ന് ഗണപതിഹോമം, ഗുരുപൂജ, സമൂഹപ്രാർത്ഥന, 9ന് ശാഖാ പ്രസിഡന്റ് കെ.കെ. ഗോപിനാഥൻ പതാക ഉയർത്തും. 10ന് സമൂഹ പ്രാർത്ഥന, 12 ന് ഗുരുപൂജ, വൈകിട്ട് 3.30 ന് അഡ്വ. കെ.എം. സന്തോഷ് കുമാർ ചതയദിന സന്ദേശം നല്കും. 4ന് ഗുരുദേവ ചൈതന്യ യാത്ര കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു ഉദ്ഘാടനം ചെയ്യും. പി.എൻ. ബിനു, അഖിൽ കെ. രാധാകൃഷ്ണൻ, ബിന്ദു രമേശ്, ജയൻ കുമ്മണ്ണൂർ തുടങ്ങിയവർ പ്രസംഗിക്കും. വിനോദ് ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 6.15 ന് ദീപാരാധനയും ഭജനയുമുണ്ട്.