പാല : കെ.പി.എം.എസ് ജില്ലാ കൺവെൻഷൻ 6 ന് പാലാ മുനിസിപ്പൽ ടൗൺഹാളിലെ തേവൻ വെള്ളായിക്കുന്നേൽ നഗറിൽ നടക്കുമെന്ന് സംഘാടകരായ കെ.യു.അനിൽ, പി.കെ. രാജു, ബാബു എറയണ്ണൂർ, രമേശ് മേക്കനാമറ്റം, കെ.എ. കുഞ്ഞിക്കുട്ടൻ, സാബു മേച്ചേരി എന്നിവർ പറഞ്ഞു. രാവിലെ 9.30 ന് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് കൊട്ടാരം പതാക ഉയർത്തും. 11 ന് കൺവെൻഷൻ സംസ്ഥാന ജന. സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കെ.യു. അനിൽ അദ്ധ്യക്ഷത വഹിക്കും. പി.കെ.രാജു, ബാബു എറയണ്ണൂർ, സുജ സതീഷ്, സാബു കരിശ്ശേരി, മനോജ് കൊട്ടാരം, അഡ്വ. എ. സനീഷ്‌കുമാർ, അജിത്ത് കല്ലറ തുടങ്ങിയവർ പ്രസംഗിക്കും.