പാലാ : ഭാരതീയ വിദ്യാനികേതന്റെ സംസ്ഥനതല ശാസ്ത്രഗണിതശാസ്ത്ര മേള ചന്ദ്രായനം 2019 ഏഴാം തീയതി ഐങ്കൊമ്പ് അംബിക വിദ്യാഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 800ൽപ്പരം ശാസ്ത്രപ്രതിഭകൾ 46 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. വിജയിക്കുന്നവർ ദക്ഷിണ ക്ഷേത്രീയ ശാസ്ത്രമേളയിൽ പങ്കാളികളാകും.
7 ന് രാവിലെ 9ന് ശാസ്ത്രജ്ഞൻ ഡോ.വി.പി.എൻ.നമ്പൂതിരി മേള ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ്. ലളിതാംബിക, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മാസ്റ്റർ, അംബികാ സ്‌കൂൾ പ്രിൻസിപ്പൽ സി.എസ്. പ്രദീഷ് എന്നിവർ പ്രസംഗിക്കും. രാത്രി 7ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സംഘടന കാര്യദർശി എ.സി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും.