പാലാ : മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് നാലിന് പുഴക്കര മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം എം മണി, എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, നേതാക്കളായ വൈക്കം വിശ്വൻ, പന്ന്യൻ രവീന്ദ്രൻ, കെ.ജെ തോമസ്, മാത്യു ടി. തോമസ്, എം.വി ശ്രേയാംസ്‌കുമാർ, ഫ്രാൻസീസ് ജോർജ്, സ്‌കറിയാ തോമസ്, കെ.ബി. ഗണേഷ്‌കുമാർ, പ്രൊഫ. അബ്ദുൾ വഹാബ്, തോമസ് ചാണ്ടി എം.എൽ.എ, വക്കച്ചൻ മറ്റത്തിൽ, വി.എൻ. വാസവൻ, സി.കെ. ശശിധരൻ, എന്നിവർ പ്രസംഗിക്കും.
ഭവന സന്ദർശനം 7 ന് ആരംഭിക്കും
പാലാ: മാണി സി. കാപ്പന്റെ ഭവനസന്ദർശനത്തിന്റെ ആദ്യഘട്ടം 7 ന് തുടങ്ങി 9 ന് സമാപിക്കും. രണ്ടാംഘട്ടം 14 മുതൽ 16 വരെയാണ്.