പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.ഫിൽ സുവോളജി (201617 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ്/മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (നോൺ സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ്/എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
എം.എ. രണ്ടാം സെമസ്റ്റർ മ്യൂസിക് വോക്കൽ (സി.എസ്.എസ്2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 17 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
പരീക്ഷ
25ന് ആരംഭിക്കുന്ന ഒന്നാംവർഷ എം.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ മുതൽ) പരീക്ഷകൾ സപ്ലിമെന്ററി വിദ്യാർത്ഥികൾക്കൊപ്പം റഗുലർ വിദ്യാർത്ഥികൾക്കും എഴുതാം.
ഒന്നാം സെമസ്റ്റർ ബി.വോക് (2014 സ്‌കീം2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷ 25ന് ആരംഭിക്കും. പിഴയില്ലാതെ അഞ്ചു വരെയും 500 പിഴയോടെ ആറു വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 16 വരെയും അപേക്ഷിക്കാം.
ഒന്നാംവർഷ എം.എഫ്.എ. (2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) രണ്ടാം വർഷ എം.എഫ്.എ. (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 19 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി. മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് കോളേജിൽ ആരംഭിക്കും. പിഴയില്ലാതെ അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർ ഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്. 201819) പരീക്ഷ 24ന് ആരംഭിക്കും. പിഴയില്ലാതെ 18 വരെയും 50 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.