കല്ലറ: കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും മുണ്ടാർ110 ലെ വീടുകളുടെ മുറ്റത്തുനിന്നും വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. കല്ലറ പഞ്ചായത്തിലെ രണ്ടാം വാർഡിലെ മുണ്ടാർ110 പാടശേഖരത്തിന്റെ നടുവിലുള്ള 12 വീടുകൾക്കു ചുറ്റും കല്ലുപുരനെറ്റിത്തറ റോഡിലുമാണ് ഇതുവരെ വെള്ളം ഇറങ്ങാതെ കിടക്കുന്നത്. കളമ്പുകാട് തോട്ടിൽനിന്നും എഴുമാംകായലിൽനിന്നും പുതുക്കരി, പോത്തൻമാലി തുടങ്ങിയ പാടശേഖരങ്ങൾ വഴിയാണ് ഇവിടേയ്ക്ക് വെള്ളം കയറുന്നത്. ഇതോടെ കനത്ത മഴയ്ക്കു ശേഷം വെള്ളം നീന്തിവേണം ഇവിടത്തുകാർക്ക് പുറംലോകത്തെത്താൻ.