കോട്ടയം: അയ്മനം നരസംഹസ്വാമി ക്ഷേത്രോത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ കടിയക്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
രണ്ടാം ഉത്സവദിവസമായ ഇന്ന് രാവിലെ 5 മുതൽ ക്ഷേത്രത്തിൽ ഗണപതിഹോമം, വിശേഷാൽപൂജകൾ, 8.30ന് ശ്രീബലി, ഉച്ചക്ക് 1.30ന് ഉത്സവബലിദർശനം, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 9ന് കൊടിക്കീഴിൽ വിളക്ക് തുടങ്ങിയ ചടങ്ങുകൾ നടക്കും. കൺവെൻഷൻ പന്തലിൽ വൈകിട്ട് 5നും രാത്രി 10നും സംഗീതക്കച്ചേരി, 6.45 ന് തിരുവാതിര, 7.30ന് കീബോർഡ് ഫ്യൂഷൻ എന്നിവ അരങ്ങേറും.