കോട്ടയം: രണ്ട് വൃക്കകളും തകരാറിലായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവാർപ്പ് പതിനഞ്ചിൽ വീട്ടിൽ (പട്ടത്താനം) പി.ടി. ജയ്മോനുവേണ്ടി നാട്ടുകാർ ധനസമാഹരണം നടത്തും. നാളെയും മറ്റന്നാളും ഭവനസന്ദർശം നടത്തി പണം സമാഹരിക്കാനാണ് തീരുമാനം. ഗുരുതരാവസ്ഥയിലായ ജയ്മോന്റെ ജീവൻ രക്ഷിക്കാൻ അടിയന്തിരമായി വൃക്കമാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഭാര്യ ധന്യ വൃക്ക നൽകാൻ സന്നദ്ധമാണ്. എന്നാൽ ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും ആവശ്യമായ പണം കണ്ടെത്താൻ ഇവർക്ക് ശേഷിയില്ല. കർട്ടൻ, അപ്ഹോൾസറി ജോലികൾ ചെയ്താണ് ജയ്മോൻ കുടുംബം പുലർത്തിയിരുന്നത്. കുറേക്കാലമായി ജോലിക്കും പോകാൻ സാധിക്കുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞാലും മാസങ്ങളോളം വിശ്രമിക്കേണ്ടിവരും. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി ചെങ്ങളം സന്തോഷ് യൂത്തുക്ലബ് പ്രവർത്തകർ മുൻകൈ എടുത്ത് ജനകീയ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ചെങ്ങളം സഹകരണ ബാങ്കിലും കുമരകം എസ്.ബി.ഐ.യിലും ജയ്മോൻചികിത്സാ സഹായനിധി എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. സന്മസുള്ളവർ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചും നിർദ്ധനകുടുംബത്തെ സഹായിക്കണമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു.

ബാങ്ക് അക്കൗണ്ട് നമ്പർ,

1. എസ്.ബി.ഐ കുമരകം, A/c No. 38729159031, IFSC SBIN 0070116.

2.ചെങ്ങളം സർവീസ് സഹകരണബാങ്ക് അക്കൗണ്ട് നമ്പർ. 6344.