കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് അർധരാത്രിയിൽ പോസ്റ്റിലിടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ യാത്രക്കാരെ നാട്ടുകാർ കണ്ടെത്തിയത് സമീപത്തെ റോഡരികിലെ ഓടയിൽ നിന്ന്. രണ്ടു പേർ അതീവ ഗുരുതരമായി അബോധാവസ്ഥയിൽ കഴിയുകയാണ്. കാരാപ്പുഴ പ്ലാമ്പറമ്പിൽ സത്യപാലൻ (46) , മകൻ മനു (19) , മകന്റെ സുഹൃത്ത് മനു (18) എന്നിവർക്കാണ് പരിക്കേറ്റത്. മനുവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന.
ചൊവ്വാഴ്ച രാത്രിയിൽ പാറേച്ചാൽ ബൈപ്പാസ് വന്ന് ചേരുന്ന തിരുവാതുക്കൽ ജംഗ്ഷനിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ തെറിച്ച് സമീപത്തെ ഓടയിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ മൂന്നു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.