sammelanam

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ മൈക്രോ സംഘങ്ങളുടെ സംയുക്ത സമ്മേളനം നടത്തി. 1870-ാം നമ്പർ പുളിക്കമാലി ശാഖയിൽ നടന്ന സമ്മേളനം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡിപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഓണകി​റ്റ് വിതരണവും, ഓണ ഫണ്ട് വിതരണവും നടന്നു. ശാഖ പ്രസിഡന്റ് വി.ടി.സുരേന്ദ്രൻ , സെക്രട്ടറി എം.കെ.കുമാരൻ, യൂണിയൻ കൗൺസിലർ അജിഷ്‌കമാർ, യൂണിയൻ കമ്മറ്റിയംഗം ശശി, ശാഖാ വൈസ് പ്രസിഡന്റ് എം.എ.മണി, മൈക്രോ കൺവീനർ രാജേഷ്.ഇ.കൃഷ്ണൻ, വനിതാ സംഘം പ്രസിഡന്റ് പ്രീജാ സതിശൻ സെക്രട്ടറി സുമതി ശ്രീധരൻ, ഡോ:പൽപ്പുകുടുബയോഗം കൺവീനർ സി.പി സാബു വനിതാ മൈക്രോ കൺവീനർ സുജാ രാജേഷ്, ജോയിന്റ് കൺവീനർ സുജാത സാബു എന്നിവർ പ്രസംഗിച്ചു.