ayanam

അയ്മനം: ജലനിധി പദ്ധതി ഉടൻ നടപ്പിലാക്കുക, വാട്ടർ അതോറിട്ടിയുടെ സേവനം പഞ്ചായത്തിൽ നില നിറുത്തുക, പൊതുടാപ്പുകൾ സംരക്ഷിക്കുക, ജലനിധിയ്ക്കായി പൊളിച്ചതും അല്ലാത്തതുമായ റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണയും തുടർന്ന് ചേർന്ന യോഗവും കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു. ബീനാ ബിനു, ദേവപ്രസാദ്, രാജുവാതക്കോടത്തുപടി, ബെന്നി സി.പൊന്നാരം, ജോബിൻ ജേക്കബ്, രമേശ് ചിറ്റക്കാട്ട്, ഒളശ ആന്റണി, ചിന്നമ്മ പാപ്പച്ചൻ, സാറാമ്മ ജോൺ, ജയിംസ് പാലത്തൂർ, ജേക്കബ്കുട്ടി, ബോബി ജോൺ , ചെല്ലപ്പൻ കോട്ടപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.