അടിമാലി: അടിമാലി ബ്ലോക്ക് കൊന്നത്തടി ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അമ്പിളി സലീലൻ 522 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ.ഡി.എഫിലെ സിന്ധു ബോസിനയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം പ്രതിനിധി സിന്ധു ഷാജി 13 വോട്ടിനാണ് ഇവിടെ നിന്ന് ജയിച്ചത്. ബ്ലോക്കിലെ ആറ് വാർഡുകളിൽ അഞ്ചിലും യു.ഡി.എഫ് ഭൂരിപക്ഷം നേടി. കൊന്നത്തടി പഞ്ചായത്തിലെ 12 ബൂത്തുകളിൽ പത്തിലും യു.ഡി.എഫ് മേൽക്കൈ നേടി.