തലയോലപ്പറമ്പ് : കാഴ്ച നഷ്ടപ്പെട്ട തൊഴിലാളി തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തലയോലപ്പറമ്പ് കോലത്താർ അക്ഷയ നിവാസിൽ കെ.ജി.അനിൽ കുമാർ ആണ് സഹായം തേടുന്നത്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന അനിലിന് 3 വർഷം മുൻപാണ് കാഴ്ചക്കുറവ് അനുഭവപ്പെട്ടത്. നിലവിൽ മധുര അരവിന്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ വലതു കണ്ണിനു അടിയന്തര ശസ്ത്രക്രിയ വേണം. ഇതിന് രണ്ടരലക്ഷം രൂപ വേണം. ഇത്രയും തുക വഹിക്കാനുള്ള ശേഷി ഈ നിർദ്ധനകുടുംബത്തിനില്ല. ഭാര്യയും ഡിഗ്രി വിദ്യാർഥിനി ആയ മകളും,9–ാം ക്ലാസിൽ പഠിക്കുന്ന മകനും അടങ്ങുന്നതാണ് അനിലിന്റെ കുടുംബം. ഭാര്യ കൂലിപ്പണിയെടുത്തു കിട്ടുന്ന വരുമാനവും പ്രദേശവാസികളുടെ കാരുണ്യത്തോടെ ആണ് ഇപ്പോൾ കഴിയുന്നത്. ചികിത്സാസഹായത്തിനായി വാർഡ് മെമ്പർ കെ.കെ.ഷാജിയുടെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് തലയോലപ്പറമ്പ് ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ 0802053000002347. ഐ.എഫ്.എസ്.സി കോഡ് എസ്‌ഐബിഎൽ 0000802.