jose-tom

കോട്ടയം: പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമും എൻ.ഡി.എയിലെ എൻ.ഹരിയും ഇന്നലെ പത്രിക സമർപ്പിച്ചു.

ജോസ് ടോമിന്റെ കൈയിൽ പണമായി 20,000 രൂപയും ഭാര്യ ജെസിയാമ്മയുടെ കൈയിൽ 2,5000 രൂപയും മകൻ അമൽ ടോമിന്റെ കൈയിൽ 8,000 രൂപയുമുണ്ട്. ജോസിന് 1.22 ലക്ഷം രൂപയും ഭാര്യയ്ക്ക് 63928 രൂപയും മകന് 1118 രൂപയും ബാങ്ക് നിക്ഷേപമുണ്ട്. ജോസിനും ഭാര്യയ്ക്കും മീനച്ചിൽ സർവീസ് സഹകരണ ബാങ്കിന്റെ 30000 രൂപ വീതം വരുന്ന 150 ഷെയറുകളും, ഭാര്യയ്ക്ക് പൂവരണി സർവീസ് സഹകരണ ബാങ്കിന്റെ 5000 രൂപ വില വരുന്ന 100 ഷെയറുകളുമുണ്ട്. മകനു മീനച്ചിൽ സർവീസ് സഹകരണ ബാങ്കിന്റെ ഒരു ഷെയറുണ്ട്. മകന്റെ പേരിൽ 49411 രൂപയുടെ എൽ.ഐ. സി. പോളിസിയുണ്ട്. ഭാര്യയ്ക്ക് 8.68 ലക്ഷം രൂപയുടെയും മകന് 1.68 ലക്ഷം രൂപയുടെയും സ്വർണമുണ്ട്. 3.55 കോടി രൂപ വില വരുന്ന 2.37 ഏക്കർ സ്ഥലവും 35 ലക്ഷം രൂപയുടെ കെട്ടിടവും ജോസിന്റെ പേരിലുണ്ട്. ജോസും ഭാര്യയും 15 ലക്ഷം രൂപ വീതം മീനച്ചിൽ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ടുണ്ട്. ഭാര്യയ്ക്ക് 1.60 ലക്ഷം രൂപയുടെ ചിട്ടി കുടിശികയുണ്ട്.

എൻ.ഹരിയുടെ കൈവശം പണമായി 20,​000 രൂപയും ഭാര്യയുടെ കൈയിൽ 5000 രൂപയും അച്ഛൻ നാരായണൻ നായരുടെ കൈവശം 2000 രൂപയുമുണ്ട്. ഹരിക്ക് 4.64ലക്ഷം രൂപയുടേയും ഭാര്യയ്ക്ക് 1.74 ലക്ഷം രൂപയുടേയും നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് നാലു ലക്ഷം രൂപയുടെ കാറും 30,​000 രൂപയുടെ സ്കൂട്ടറുമുണ്ട്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമായി 20 പവൻ സ്വർണവുമുണ്ട്. ഇരുവർക്കും സ്വന്തമായി ഭൂമിയില്ല. ഭാര്യയ്ക്ക് 1.63 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.