ഇളങ്ങുളം : എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുസർക്കാർ കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചേർന്ന എലിക്കുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കെ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ ജയരാജ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഫിലിപ്പ് ജോസഫ്, ടോമി കപ്പിലുമാക്കൽ, യൂത്ത്ഫ്രണ്ട്(എം) സംസ്ഥാനപ്രസിഡന്റ് സാജൻ തൊടുക, ബാബു ജോസഫ്, സുരേഷ് ടി.നായർ, ജോർജുകുട്ടി ആഗസ്തി, വി.ഐ.അബ്ദുൾ കരിം, ജോണി ഏറത്ത്, അനീഷ് വാഴക്കാല, കെ.പി.കരുണാകരൻ നായർ, സെബാസ്റ്റ്യൻ പാറയ്ക്കൽ, ബൈജു ഇടപ്പാടികരോട്ട്, ഗീതാ രാജു, തോമസുകുട്ടി വട്ടക്കാട്ട്, സുശീല എബ്രഹാം, ലില്ലി ജോണി, ജെയിംസ് ജീരകത്തിൽ, ലൗലി ടോമി, ബിനു മൂക്കിലിക്കാട്ട്, ട്രീസാ ജോസഫ്, മഹേഷ് ചെത്തിമറ്റം, അവിരാച്ചൻ കോക്കാട്ട്, അഭിജിത് ആർ, റിച്ചു കൊപ്രാക്കളം തുടങ്ങിയവർ പ്രസംഗിച്ചു.