advocate

കോട്ടയം: കേരളാ ബാർകൗൺസിലിന്റെ സാമ്പത്തിക ക്രമക്കേടുകളെയും അഴിമതിയെയും സംബന്ധിച്ച് നിഷ്പക്ഷ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനവ്യാപകമായി ഇന്ത്യൻ ലോയോഴ്‌സ് കോൺഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കോടതിയിലെ അഭിഭാഷകർ പ്രതിഷേധ ദിനം ആചരിച്ചു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സിബി ചേനപ്പാടി യോഗം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അഡ്വ. സി.ഐ. ഈശോ അദ്ധ്യക്ഷത വഹിച്ചു. ഫിൽസൺ മാത്യൂസ്, കെ.എ. പ്രസാദ്, രാജു എബ്രഹാം, മനു വാരാപ്പള്ളി, ആകാശ്.കെ.ആർ, വിമൽ രവി എന്നിവർ പ്രസംഗിച്ചു.