പൊൻകുന്നം : കെ.കെ റോഡിലും, പി.പി.റോഡിലുമുള്ള അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്. ഗതാഗതക്കുരുക്ക് തുടർക്കഥയായതിനെ തുടർന്ന് പൊലീസിന്റെയും പൊതുപ്രവർത്തകരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. നടപ്പാത കൈയേറി പരസ്യബോർഡുകൾ സ്ഥാപിക്കുകയും, കടകളിലെ സാധനങ്ങൾ ഇറക്കിവയ്ക്കുകയും ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാവും. സി.ഐ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു യോഗം. എസ്.ഐ കെ.ഒ.സന്തോഷ്‌കുമാർ, വ്യാപാരി ഭാരവാഹികളായ ടോമി ഡൊമിനിക്, റെജി ജോർജ്, സംഘടനാ പ്രതിനിധികളായ ആർ.എസ്.അജിത്കുമാർ, അബ്ദുൾ റഹ്മാൻ, അബ്ദുൾ മജീദ്, സലാഹുദ്ദീൻ, ജയപ്രകാശ്, പി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.