വൈക്കം :കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസിൽ ഭൂമി പോക്കുവരവു ചെയ്ത് കിട്ടാത്തതിനെ തുടർന്ന് വെച്ചൂരിലെ ഗൃഹനാഥൻ ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി അധികൃതർ. വസ്തു പോക്കുവരവ് ചെയ്ത് നൽകാൻ കാലതാമസം ഉണ്ടായിട്ടില്ലെന്ന് വില്ലേജ് അധികൃതർ പറഞ്ഞു. അപേക്ഷ ഓഫീസിൽ ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ പോക്കുവരവ് പ്രോസസ്സിംഗ് പൂർത്തീകരിച്ചതാണെന്നും പിന്നീട് പ്രളയത്തെ തുടർന്ന് വില്ലേജ്, താലൂക്ക് ജീവനക്കാർ ദുരിതാശ്വാസ ക്യാമ്പ് അടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ മതിയായ ജീവനക്കാർ ഇല്ലാതിരുന്നതുമാണ് സംഭവത്തിന് കാരണമായതെന്നും അധികൃതർ അറിയിച്ചു.