mg-university-info
mg university info

അപേക്ഷ തീയതി നീട്ടി

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ 19 മുതൽ നടക്കുന്ന ഒന്നാം വർഷ (2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി), രണ്ടാം വർഷ (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) എം.എഫ്.എ. പരീക്ഷകൾക്ക് പിഴയില്ലാതെ ഏഴുവരെയും 500 രൂപ പിഴയോടെ ഒൻപതുവരെയും 1000 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.

മാർക്ക് ലിസ്റ്റ്/ഗ്രേഡ് കാർഡ്

2003-2019 കാലയളവിൽ എറണാകുളം മഹാരാജാസ് കോളേജ് (ബി.എ./ബി.കോം) സെന്ററായും 2015-2019 കാലയളവിൽ എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ് (ബി.കോം) സെന്ററായും പ്രൈവറ്റായി പരീക്ഷയെഴുതിയവരിൽ മാർക്ക്‌ലിസ്റ്റ്/ഗ്രേഡ് കാർഡുകൾ കൈപ്പറ്റാത്തവർ മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഇടപ്പള്ളിയിലെ ഇൻഫർമേഷൻ സെന്ററിലെത്തി കൈപ്പറ്റണം. ഫോൺ: 04842340502.