കോട്ടയം: ഓണക്കാലമായതോടെ പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ ഉയരുന്നു.

കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് അരി വിലയിൽ 3.18 ശതമാനം വരെ വർദ്ധനയുണ്ടായപ്പോൾ പയർവർഗങ്ങൾക്ക് 4 മുതൽ 22 ശതമാനം വരെയും സവാള, വെള്ളരി, ബീറ്റ് റൂട്ട്, ബീൻസ്, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങി ചിലയിനം പച്ചക്കറികൾക്ക് 75 ശതമാനം വരെയും വില കൂടി. മല്ലി, മുളക്, വെളുത്തുള്ളി എന്നിവയ്ക്കും വില കൂടുതലാണ്.

മലയാളികൾ കൂടുതൽ ഉപയോഗിക്കുന്ന മട്ട അരിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കിലോഗ്രാമിന് 34.50 രൂപ മുതൽ 44 രൂപവരെയായിരുന്നു

ഇന്നലത്തെ വില. ചെറുപയർ 87 ൽ നിന്ന് 96- 100 ലേക്കും, ഉഴുന്ന് 81 ൽ നിന്ന് 95- 100 ലേക്കും ഉയർന്നു. അതേസമയം വെളിച്ചെണ്ണ, നല്ലെണ്ണ, വനസ്പതി എന്നിവയ്ക്ക് നേരിയ വിലക്കുറവാണ് . പതിവുപോലെ ഓണക്കാലത്ത് പൊതുവിപണിയിലെ വിലവർദ്ധനവ് ഒരുപരിധിവരെ പിടിച്ചുനിർത്താൻ സപ്ലൈകോയും ശക്തമായ ഇടപെടലുമായി രംഗത്തുണ്ടെന്നതാണ് ആശ്വാസം.

പൊതുവിപണിയിലെ വില, ബ്രാക്കറ്റിൽ മാവേലി സ്റ്റോറുകളിലെ വില

1. അരി മട്ട. 40 .00 (23.00- 24.00 )

2. വെള്ള അരി 37.00 (25.00)

3. ചെറുപയർ 100.00 (69.00)

4. ഉഴുന്ന് 100.00 (60.00)

5. വൻപയർ 70.00 (45.00)

6. പരിപ്പ് 100.00 (62.00)

7. വത്തൽ മുളക് 150.00 (75.00)

8. മല്ലി 100.00 (82.00)

9. പഞ്ചസാര 39.00 (22.00)


ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ അരി ഉത്പാദനം കുറഞ്ഞതാണ് പൊതുവിപണിയിൽ വിലകൂടാൻ പ്രധാന കാരണം.

ജോസഫ് , വ്യാപാരി