കോട്ടയം: ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവർ കൊടും ക്രിമിനലുകളല്ല, വെറും നിയമലംഘകർ മാത്രം. അവരോട് മാന്യമായി മാത്രം പെരുമാറുക. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു നൽകുന്ന സന്ദേശം ഇതാണ്. കേന്ദ്ര മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കായി ആറ് നിർദേശങ്ങളാണ് ജില്ലാ പൊലീസ് മേധാവി നൽകിയിരിക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമം നടപ്പായതോടെ വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. ഈ പിഴ അടയ്ക്കുന്നതിനെച്ചൊല്ലി യാത്രക്കാരും പരിശോധന നടത്തുന്ന പൊലീസ് സംഘവും തമ്മിൽ വാദപ്രതിവാദവും പതിവാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം .
'നിയമത്തിന്റെ ഹണിമൂൺ'
ഓണം കഴിയും വരെ
കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നിയമം നടപ്പാക്കുന്നതിന് ഓണം കഴിയും വരെ 'ഹണിമൂൺ കാലാവധി' അനുവദിച്ച് പൊലീസ്. ഓണം കഴിയും വരെ വാഹനയാത്രക്കാർക്ക് കൃത്യമായ ബോധവത്കരണവും മുന്നറിയിപ്പും നൽകാനും ഓണത്തിന് ശേഷം കർശനമായി പിഴയിലേയ്ക്ക് കടക്കുന്നതിനുമാണ് സർക്കാരിൽ നിന്നുള്ള നിർദേശം .
നിർദേശങ്ങൾ
നിയമം പാലിച്ചാൽ പിഴയെ പേടിക്കേണ്ട
നിയമം പാലിക്കുകയാണെങ്കിൽ പിഴ തുകയെ പേടിക്കേണ്ട കാര്യമില്ല. പൊലീസിന് വാഹന പരിശോധന നടത്തുമ്പോൾ നിയമ ലംഘനം കണ്ടാൽ പിഴ ഈടാക്കാതിരിക്കാൻ സാധിക്കില്ല. ഇത് കേന്ദ്ര സർക്കാർ പാസാക്കിയ നിയമമാണ്. ഈ സാഹചര്യത്തിൽ പൊലീസുമായി പരമാവധി സഹകരിക്കാൻ തയ്യാറാവണം.
പി.എസ് സാബു, ജില്ലാ പൊലീസ് മേധാവി
പൊലീസിന്റെ ഭാഗത്തു നിന്ന് അപമര്യാദ ഉണ്ടായാൽ
ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാം