പള്ളിക്കത്തോട്: ആനിക്കാട് ഗുരുദേവദർശന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആനിക്കാട്, ആനിക്കാട് പടിഞ്ഞാറ്, അരുവിക്കുഴി-മാടപ്പാട്ട്, ഇളമ്പള്ളി എന്നീ ശാഖകളുടെ നേതൃത്വത്തിൽ ഗുരുദേവജയന്തി ദിനാഘോഷം 13ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.രാവിലെ 8.30ന് പള്ളിക്കത്തോട് ബസ് സ്റ്റാന്റ് മൈതാനത്തുനിന്നും വിളംബരറാലി ആരംഭിക്കും. എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കുളം ജയന്തിദിന സന്ദേശം നൽകും. 3.30ന് ജയന്തി ഘോഷയാത്രകൾ പള്ളിക്കത്തോട് മന്ദിരം ജംഗ്ഷനിൽ സംഗമിക്കും.തുടർന്ന് സംയുക്തഘോഷയാത്ര. 4.15ന് സമ്മേളനം. യൂണിയൻ പ്രസിഡന്റ് എം. മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗം ജനറൽ സെക്രട്ടറിയുടെ പ്രളയദുരിതാശ്വാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച വീടിന്റെ താക്കോൽദാനവും പ്രസിഡന്റ് നിർവഹിക്കും. ഇ.പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ആഘോഷകമ്മിറ്റി കൺവീനർ കെ.എൻ.വിജയകുമാർ സ്വാഗതം പറയും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി മുഖ്യപ്രഭാഷണവും വിധവാ പെൻഷൻ വിതരണവും നടത്തും. വനിതാസംഘം കേന്ദ്രകമ്മിറ്റി അംഗം ഷൈലജ രവീന്ദ്രൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. സംഘാടക ശാഖകളുടെ ഭാരവാഹികളായ പി.പി. ബാബു, ഇ.ജി. ഗോപാലകൃഷ്ണൻ,കെ.ആർ. രവീന്ദ്രൻ,കെ. ജ്യോതിലാൽ, ശ്രീജ വിനോദ്, പി.കെ. ശശി,വി.ടി. ബോബി, വി.ആർ. സാജു, ജയാ പ്രദീപ്, അരുൺ ജി, ദീപ്തി സാജു, അദ്വൈദ് എം.സന്തോഷ് എന്നിവർ സംസാരിക്കും.