കടുത്തുരുത്തി : എസ്. എൻ. ഡി. പി യോഗം മാന്നാർ 2485-ാം നമ്പർ ശാഖയുടെയും കുടുംബ യൂണിറ്റുകൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, സ്വയംസഹായ സംഘങ്ങൾ, ചതയ പ്രാർത്ഥനാ സമിതി, ബാലജനയോഗം, കുമാരി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജന്മദിനം ആഘോഷിക്കും. 13 ന് രാവിലെ 8 ന് പതാക ഉയർത്തൽ, ഒൻപത് മുതൽ 10.30 വരെ പ്രത്യേക ചതയ ദിന പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപൂജ. തുടർന്ന് നടക്കുന്ന ചതയദിന സമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ. ഡി. പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യൂണിയൻ സെക്രട്ടറി എൻ. കെ രമണൻ അദ്ധ്യക്ഷത വഹിക്കും. എസ്. എസ്. എൽ. സി , ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ്, മെമന്റോ വിതരണം അഡ്വ. മോൻസ് ജോസഫ് എം. എൽ. എ നിർ‌വഹിക്കും. ശാഖാ പ്രസിഡന്റ് എ. കെ വാസു, വനിതാസംഘം മാന്നാർ യൂണിറ്റ് സെക്രട്ടറി സിന്ധു ഷാജു കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിക്കും. 3 ന് ഘോഷയാത്രയും നടക്കും. ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ. പി കേശവൻ സ്വാഗതവും ശാഖാ സെക്രട്ടറി ഷൈലാ ബാബു കൃതജ്ഞതയും പറയും.