പൊൻകുന്നം : രാഷ്ട്രീയ സംഘർഷങ്ങൾ അരങ്ങേറുന്ന പ്രശ്‌നബാധിത പ്രദേശങ്ങളിലും മറ്റ് പ്രധാന ജംഗ്ഷനുകളിലും നിരീക്ഷണകാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി അനിശ്ചിതാവസ്ഥയിൽ. പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടില്ല. ഫണ്ടിന്റെ അഭാവമാണ് പദ്ധതിമുടങ്ങാൻ കാരണമെന്നാണ് വിശദീകരണം. എം.എൽ.എ.ഫണ്ട് അനുവദിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ തുക ലഭ്യമായില്ല. ഇത്രയും വലിയ ഒരു പദ്ധതി ഏറ്റെടുക്കാനുള്ള ഫണ്ട് പൊലീസ് വകുപ്പിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രിയും പകലും ദൃശ്യങ്ങൾ പകർത്തുന്ന ആധുനിക കാമറകൾ ചിറക്കടവ് പഞ്ചായത്തിലെ 11 കേന്ദ്രങ്ങളിൽ സ്ഥാപിക്കാനായിരുന്നു പദ്ധതി.
കാമറകൾ സ്ഥാപിക്കാനിരുന്നത്
പൊൻകുന്നം ടൗൺ
ബസ് സ്റ്റാൻഡ്
ചിറക്കടവ് അമ്പലം ജംഗ്ഷൻ
എസ്.ആർ.വി.ജംഗ്ഷൻ
തെക്കേത്ത്കവല
പടനിലം,പാറാംതോട്
കെ.വി.എം.എസ് ജംഗ്ഷൻ
മണ്ണംപ്ലാവ്