പാല: പ്രചരണം കൊഴുക്കുമ്പോൾ യാതൊരു ആശങ്കയുമില്ലാതെ എൻ .ഹരി. രാവിലെ മൂന്നിലവ് എത്തിയ സ്ഥനാർഥി ചില പ്രമുഖ വ്യക്തികളേ കാണുകയും അനുഗ്രഹം തേടുകയും ചെയ്തു. മൂന്നിലവ് ടൗണിലെ വ്യാപരികളേ സന്ദർശിച്ച് പിന്തുണ തേടിയ ശേഷം, അമനകരയിലെ വിവാഹ സ്ഥലത്തെത്തുകയും, അവിടെ നിന്ന് പാലാ ചിറ്റാറിൽ മാർ ആലഞ്ചെരിയും ,പി.ജെജോസഫും പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുത്തു.
മണ്ഡലത്തിലെ ചില മരണവീടുകൾ സന്ദർശിക്കുകയും ചെയ്തു. വൈകുന്നേരത്തോടെ എലികുളം ,മീനച്ചിൽ ,കൊഴുവനാൽ പഞ്ചായത്തുകളിലെ എൻ.ഡി.എ ഇലക്ഷൻ കൺവൻഷനുകളിലും പങ്കെടുത്തു. പാലായിൽ നടന്ന ബി.ഡി.ജെ.എസ് യുവജന വിഭാഗം നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം രാത്രി വൈകിയും പ്രധാന വ്യക്തികളേ കാണുവാനും വോട്ട് ഉറപ്പിക്കുവാനും സ്ഥാനാർഥി യാത്ര തിരിച്ചു. ഞായറാഴ്ച്ച എൻ.ഡി.എ മണ്ഡലം കൺവൻഷൻ നടക്കും.