ച​ങ്ങ​നാ​ശേ​രി​ ​:​ ​​മൂ​ന്ന് ​സ്റ്റാ​ൻ​ഡു​കളുള്ള നഗരമാണ് ച​ങ്ങ​നാ​ശേ​രി​. എന്നാൽ ​ഈ മൂന്ന് സ്റ്റാൻഡിലും ബസുകൾ കയറുന്നതും ഇറങ്ങുന്നതും തോന്നിയ പടിയാണെന്ന് മാത്രം. ഇത്തരത്തിൽ ഗ​താ​ഗ​ത​ ​നി​യ​മ​ങ്ങ​ളെ​ ​നോ​ക്കു​കു​ത്തി​യാ​ക്കുന്നതിലൂടെ ഗ​താ​ഗ​ത​ക്കു​രു​ക്കും​ ​അ​പ​ക​ട​ങ്ങ​ളും​ ​ന​ഗ​ര​ത്തി​ൽ​ പതിവായിരുക്കുകയാണ്. കഴിഞ്ഞ കുറച്ചുമാസത്തിനിടയിൽ ചെറുതും വലുതുമായി മുപ്പതോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

ച​ങ്ങ​നാ​ശേ​രി​യി​ലെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡി​ലേ​ക്കു​ ​ബ​സു​ക​ൾ​ ​ക​യ​റു​ന്ന​തി​നും​ ​ഇ​റ​ങ്ങു​ന്ന​തി​നും​ ​യാ​തൊ​രു​ ​നി​യ​ന്ത്ര​ണ​വു​മി​ല്ല.​ ​കോ​ട്ട​യം,​ ​തി​രു​വ​ല്ല​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ബ​സു​ക​ൾ​ ​ഒ​രേ​ ​സ​മ​യം​ ​സ്റ്റാ​ൻ​ഡി​ലേ​ക്കു​ ​ക​യ​റേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ​ ​മി​നി​റ്റു​ക​ളോ​ളം​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​ഉ​ണ്ടാ​കു​ന്നു.​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ളും​ ​ട്രാ​ൻ​ ​ബ​സു​ക​ളും​ ​റോ​ഡ​രി​കി​ൽ​ ​നി​റു​ത്തി​ ​ആ​ളു​ക​ളെ​ ​ക​യ​റ്റു​ക​യും​ ​ഇ​റ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ത് ​പ​തി​വാ​ണെ​ന്നും,​ ​അ​തി​നാ​ൽ,​ ​സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ​ ​ബ​സ് ​കാ​ത്തു​ ​നി​ൽ​ക്കു​ന്ന​വ​രെ​ ​ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യും​ ​യാ​ത്ര​ക്കാ​ർ​ ​പ​റ​യു​ന്നു.
വാ​ഴൂ​ർ​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​സ്റ്റാ​ൻ​ഡി​ന്റെ​ ​സ്ഥി​തി​യും​ ​ഒ​ട്ടും​ ​മോ​ശ​മ​ല്ല.​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​യി​ലേ​ക്കും​ ​പു​തു​പ്പ​ള്ളി,​ ​മാ​ളി​ക​ക്ക​ട​വ്,​ ​കോ​ള​നി​ ​ഭാ​ഗ​ത്തേ​ക്കു​മു​ള്ള​ ​ബ​സു​ക​ളാ​ണ് ​ഒ​ന്നാം​ ​ന​മ്പ​ർ​ ​വാ​ഴൂ​ർ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​എ​ത്തു​ന്ന​ത്.​ ​സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ​ ​സ്ഥ​ലം​ ​ഉ​ണ്ടെ​ങ്കി​ലും​ ​റോ​ഡി​ലേ​ക്കു​ ​ക​യ​റ്റി​ ​നി​റു​ത്തി​യാ​ണ് ​ഇ​വി​ടെ​യും​ ​ആ​ളു​ക​ളെ​ ​ക​യ​റ്റു​ന്ന​ത്.​ ​വാ​ഴൂ​ർ​ ​റോ​ഡ് ​വീ​തി​ക്കു​റ​വു​ള്ള​തി​നാ​ൽ​ ​റോ​ഡി​ൽ​ ​ബ​സു​ക​ൾ​ ​ക​യ​റ്റി​ ​നി​റു​ത്തു​ന്ന​തോ​ടെ​ ​ഇ​വി​ടെ​യും​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​ഉ​ണ്ടാ​കു​ന്നു. പെ​രു​ന്ന​ ​ര​ണ്ടാം​ ​ന​മ്പ​ർ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്ന് ​ബ​സു​ക​ൾ​ ​പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ ​ഭാ​ഗ​ത്ത് ​അ​പ​ക​ട​ങ്ങ​ൾ​ ​പ​തി​വാ​ണ്.