kank

കോട്ടയം : ശ്രീനാരായണ വനിതാസമാജം പുല്ലരിക്കുന്നിൽ നിർമ്മിച്ച ശ്രീനാരായണ സ്നേഹനിലയം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ധർമ്മചൈതന്യ, നഗരസഭ ചെയർപേഴ്സൺ ഡോ.പി.ആർ.സോന, വൈസ് ചെയർപേഴ്സൺ ബിന്ദു സന്തോഷ് കുമാർ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, അഡ്വ.വി.വി.പ്രഭ, ശ്രീനാരായണ വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, ഡോ.ശ്രീകൃഷ്ണകുമാർ, ശ്രീനാരായണ വനിതാസമാജം പ്രസിഡന്റ് പി.കെ.രത്നമ്മ, സെക്രട്ടറി എം.ആർ.ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു. വാർദ്ധക്യ കാലത്ത് ഒറ്റപ്പെട്ട് ജീവിക്കുന്ന വ‌ൃദ്ധജനങ്ങൾക്കും വൃദ്ധദമ്പതികൾക്കും സുരക്ഷിതതാമസവും ഭക്ഷണവും ഡോക്ടറുടെ സേവനവും ലഭ്യമാണ്.