തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ. ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ കീഴിലുള്ള ശാഖകളിലെ മൈക്രോ സംഘങ്ങളുടെ സംയുക്ത സമ്മേളനവും വായ്പ വിതരണവും നടത്തി. യൂണിയൻ ഹാളിൽ നടന്ന പരിപാടി യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ .ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ അജീഷ് കുമാർ, യു.എസ്. പ്രസന്നൻ യൂണിയൻ വനിതാ സംഘം ഭാരവാഹികളായ സുനിത അജിത്ത്, കുമാരി മോഹനൻ, വി.ആർ.ശ്രീകല, മൈക്രോ സംഘം ഭാരവാഹികളായ ബാഹുലേയൻ, ബൈജു, സുനിൽ, സലീന ബിനോയ്, ഉഷ, ശോഭന മോഹൻ, കുമാരി, രാജേഷ് ഇ.കൃഷ്ണൻ, ഗിരിജൻ, അംബിക വിജയൻ തുടങ്ങിയവർ പങ്കെടുത്തു.