പാലാ : ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷപരിപാടികൾക്കായി നാടൊരുങ്ങി. 158ാം നമ്പർ ഏഴാച്ചേരി എസ്.എൻ.ഡി.പി ശാഖയിൽ ഇന്ന് രാവിലെ 9 മുതൽ വിവിധ മത്സരങ്ങൾ നടക്കും. 13 ന് രാവിലെ 7ന് ഗുരുപൂജ, 8.30 ന് ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാൽ പതാക ഉയർത്തും. 9 ന് സർവൈശ്വര്യപൂജ. 10 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മീനച്ചിൽ യൂണിയൻ ചെയർമാൻ അഡ്വ. കെ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.
അഡ്വ. കെ. അനിൽകുമാർ ജയന്തിദിന സന്ദേശം നല്കും. പി.ആർ. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ശാഖാ സെക്രട്ടറി കെ.ആർ. ദിവാകരൻ കൈപ്പനാനിക്കൽ, ടി.കെ.വാരിജാക്ഷൻ, പി.ഡി. സജി, സാബു ജി, മാസ്റ്റർ അഭിരാം തുടങ്ങിയവർ ആശംസകൾ നേരും. ശാഖാ വൈസ് പ്രസിഡന്റ് ടി.എസ്. രാമകൃഷ്ണൻ തയ്യിൽ സ്കോളർഷിപ്പ് വിതരണം ചെയ്യും. ശാഖാ കമ്മിറ്റിയംഗം വി.എസ്.പീതാംബരൻ സമ്മാനദാനം നിർവഹിക്കും. കെ.ആർ. ദിവാകരൻ സ്വാഗതവും ശോഭന സോമൻ നന്ദിയും പറയും. തുടർന്ന് പ്രസാദമൂട്ടും പായസവിതരണവും.
എസ്.എൻ.ഡി.പി യോഗം 4035ാം നമ്പർ മല്ലികശ്ശേരി ശാഖയിൽ 12ാം തീയതി വിവിധ മത്സരങ്ങൾ നടക്കും. 13 ന് രാവിലെ 7 ന് ശാഖാ പ്രസിഡന്റ് ഇ.കെ.രാജൻ ഈട്ടിക്കൽ പതാക ഉയർത്തും. 8.30 ന് ഗുരുപൂജയും സമൂഹപ്രാർത്ഥനയും, 12.30 ന് പ്രസാദമൂട്ട് , 1.30 ന് ജയന്തി ഘോഷയാത്ര, 6.30 ന് ദീപാരാധന, 7 ന് നടക്കുന്ന ജയന്തി സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ഇ.കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. സ്‌കോളർഷിപ്പ് വിതരണവും സമ്മാനദാനവുമുണ്ട്.
എസ്.എൻ.ഡി.പി യോഗം 896ാം നമ്പർ മേലുകാവ് ശാഖയിൽ രാവിലെ 10.30 ന് ജയന്തി ഘോഷയാത്ര അഡ്വ. കെ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗണപതിഹോമം എന്നിവയുണ്ട്. 1.30 ന് നടക്കുന്ന പൊതുസമ്മേളനം അനീഷ് ഉദ്ഘാടനം ചെയ്യും. എ.എസ്. ശശി അദ്ധ്യക്ഷത വഹിക്കും. അനുരാഗ് പാണ്ടിക്കാട്ട് ജയന്തി സന്ദേശം നൽകും. എൻ. ഭാസ്‌കരൻ സ്‌കോളർഷിപ്പ് വിതരണം ചെയ്യും. കെ. ബെന്നി സമ്മാനങ്ങൾ വിതരണം ചെയ്യും. ബിന്ദു വിനു, സൈജു ഭാസ്‌കരൻ, ഓമന ശിവരാമൻ, കെ.ആർ.സോമൻ, എൻ.കെ.പ്രകാശൻ എന്നിവർ
പ്രസംഗിക്കും.