കുറുപ്പന്തറ : കേരള വിധവ-വയോജനക്ഷേമസംഘം വൈക്കം താലൂക്ക് സമ്മേളനവും സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നടന്നു. സമ്മേളനം കേരള വിധവ-വയോജനക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. വിധവകളുടേയും വയോജനങ്ങളുടേയും പ്രശ്‌നങ്ങൾ പഠിച്ച സർക്കാരിന് റിപ്പോർട്ട് നൽകുവാൻ വിധവ കമ്മീഷൻ രൂപീകരിക്കണമെന്നും വിധവ പെൻഷന്‍ 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിധവകളുടെ കടങ്ങൾ എഴുതിതള്ളണമെന്നും വയോജനങ്ങൾക്ക് മെഡിക്കൽ അലവൻസ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചടങ്ങിൽ മാഞ്ഞൂർ താലൂക്ക് ആക്ടിങ് പ്രസിഡന്റ് ചന്ദ്രമതി മഞ്ചുഷ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആപ്പാഞ്ചിറ പൊന്നപ്പൻ, ഓമന രാജൻ, സരള ഉപേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന ഭാരവാഹികളായ ഓമന രാജൻ, സരള ഉപേന്ദ്രൻ, ഇന്ദിര ശിവരാമൻ നായർ, മഹിളാമണി വെള്ളൂർ, അമ്മിണി വടകര, ശശീന്ദ്ര കുറുപ്പന്തറ, സ്‌നേഹജദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. താലൂക്ക് സെക്രട്ടറി പൊന്നമ്മ കാളാശ്ശേരി ചടങ്ങിൽ സ്വാഗതം പറഞ്ഞു.