രാജാക്കാട്: പൊന്മുടി ഡ്രീം വാലി ടൂറിസം പദ്ധതി ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാജാാക്കാട്,കൊന്നത്തടി പഞ്ചായത്തുകളുടെ വികസനത്തിന് വഴിയൊരുങ്ങുന്ന പദ്ധതിക്കായി
ആദ്യഘട്ടനിക്ഷേപമായി 5 കോടി രൂപയാണ് രാജാക്കാട് സർവ്വീസ് സഹകരണ ബാങ്ക് ചെലവഴിക്കുന്നത്
കെ.എസ്.ഇ. ബി ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ പാർക്ക്,പൊന്മുടി ജലാശയത്തിൽ ബോട്ടിംഗ്,ഔഷധ തോട്ടം,പൂന്തോട്ടം,ആയൂർവ്വേദ സ്പാ, അഡ്വെഞ്ചർ പാർക്ക്,അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങിയവയാണ് ആദ്യം ആരംഭിക്കുക.കാടുകയറി നാശത്തെ നേരിട്ടിരുന്ന ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ നവീകരിച്ച് കാന്റീൻ,വിശ്രമ മുറികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഒരുക്കും.ഉച്ചകഴിഞ്ഞ് 3.30 ന് മന്ത്രി കടകംപള്ളി സരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും.മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും.ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തും.ബാങ്ക് പ്രസിഡന്റ് വി.എ കുഞ്ഞമോൻ സ്വാഗതവും സെക്രട്ടറി മോൺസി കുര്യൻ റിപ്പോർട്ടും അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി,ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.